ക്രിക്കറ്റ് നിയമം കടമെടുത്ത് ഫുട്‌ബോള്‍ ലോകകപ്പ്

0
197

ആഷസ് ടെസ്റ്റില്‍ പരുക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരം ലെബുഷെയ്ന്‍ ബാറ്റിംഗിനിറങ്ങിയതോടെയാണ് ‘കണ്‍കഷന്‍ സ്ബ്‌സ്റ്റിറ്റിയൂട്ട്’ എന്ന വാക്ക് ചര്‍ച്ചയായി മാറിയത്. വാര്‍ത്തകളുടെ അടിസ്ഥനത്തിൽ ക്രിക്കറ്റിലെ ആദ്യ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ലംബുഷെയ്‌നാണ്. കാരണം മറ്റൊന്നുമല്ല, ഈ നിയമം ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടപ്പിലാക്കിയത് ഈ അടുത്ത കാലത്താണ്. ഇനി എന്താണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് എന്നു നോക്കാം.

മാച്ചിനിടെ ഒരു താരത്തിനു പരിക്കേറ്റാല്‍ പകരക്കാരനായി ടീമിലെ പന്ത്രണ്ടാമനെ ഇറക്കാന്‍ അനുവാദം നല്‍കുന്ന നിയമമാണിത്. വനിത പുരുഷ ക്രിക്കറ്റിലും കൂടാതെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ഇത് അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ ഐസിസി ക്രിക്കറ്റില്‍ പരീക്ഷിച്ച് വിജയിച്ച നിയമം ഫിഫ ലോകകപ്പിലും അരങ്ങേറിയിരിക്കുകയാണ്. ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയറന്‍വാന്‍ഡ് ആണ് ഇത്തരത്തില്‍ മാറ്റപ്പെട്ട ആദ്യ താരം. ഇംഗ്ലണ്ടിനെതിരായ കളി തുടങ്ങി 10 ആം മിനിറ്റിൽ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ബെയറന്‍വാന്‍ഡിൻ്റെ മുഖത്ത് ഗുരുതരമായി പറ്റിയിരുന്നു.

എന്നാൽ ഗോൾകീപ്പർ മൈതാനത്ത് തന്നെ തുടർന്നു. മിനിറ്റുകൾക്ക് ശേഷം ഇറാനിയൻ താരം നിലത്ത് വീഴുകയും സുബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ കണ്‍കഷന്‍ സ്ബ്‌സ്റ്റിറ്റിയൂട്ട് നിയമ പ്രകാരം പുതിയ താരം കളത്തിൽ ഇറങ്ങി. ഈ നിയമ പ്രകാരം ഗുരുതരമായി പരിക്കേല്‍ക്കുന്ന താരത്തെ ടീമുകള്‍ക്ക് പിന്‍വലിക്കാം. ഇതു പകരക്കാരുടെ ലിസ്റ്റില്‍ കൂട്ടില്ല. മല്‍സരത്തില്‍ ഒരു മാറ്റം ഇത്തരത്തില്‍ നടത്താം. സബ്സ്റ്റിറ്റിയൂഷനില്‍ പെടുത്തില്ലാത്തതിനാല്‍ ടീമിന്റെ തന്ത്രങ്ങളെ ബാധിക്കില്ല.

ഈ നിയമം കൊണ്ട് പ്രധാനമായും രണ്ട് ഗുണങ്ങളാണുള്ളത് ഒന്ന് ഒരാള്‍ പരിക്കേറ്റു പിന്‍മാറുന്നതുകൊണ്ടുളള നഷ്ടം ടീമിന് ഒഴിവാകും. മറ്റൊന്ന് പരിക്കേറ്റാലും റിസ്‌ക് എടുത്ത് ടീമിനുവേണ്ടി കളിക്കാന്‍ കളിക്കാരന്‍ നിര്‍ബന്ധിതനാവുകയില്ല. നിയമത്തില്‍ മറ്റൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് വഴി പുറത്തു പോകുന്ന താരത്തിന് അടുത്ത പത്തു ദിവസത്തേക്ക് കളത്തിലിറങ്ങാന്‍ പറ്റില്ല. ഇറാന്‍ ഗോള്‍കീപ്പര്‍ക്ക് ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ മല്‍സരം പോലും കളിക്കാന്‍ സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here