ദില്ലി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമം മതേതരത്വത്തിന് എതിരെന്നും ഉടനടി റദ്ദാക്കണമെന്നുമാണ് ഡി എം കെ യുടെ ആവശ്യം. നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്. തമിഴ്നാട്ടില്‍ കഴിയുന്ന ശ്രീലങ്കയില്‍ നിന്നെത്തിയ നിരവധി തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വമില്ലാത്തതുകൊണ്ട് മാത്രം കാലങ്ങളായി അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ശ്രീലങ്കയിൽ നിന്ന് തമിഴ് അഭയാർത്ഥികള്‍ പലായനം ചെയ്ത് തമിഴ്നാട്ടിലെത്തിയത്. ശ്രീലങ്കയില്‍ നിന്ന് മതത്തിന്‍റെ പേരില്‍ പീഡനം ഏറ്റുവാങ്ങിയ തമിഴ് വംശജര്‍ നിയമപരിധിക്കുള്ളില്‍ വരുന്നില്ലെന്നും ഹര്‍ജിക്കാന്‍ പറയുന്നു. ഡിസംബര്‍ ആറിനാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ആര്‍ എസ് ഭാരതിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.