ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

0
255

ഫുട്‌ബോൾ മൈതാനത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ്.

ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ തികക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ ഈ റെക്കോര്‍ഡ് പിന്നിട്ടത്.

രണ്ടാമതുള്ള അർജന്‍റൈന്‍ സൂപ്പർ താരം ലയണൽ മെസ്സി ക്രിസ്റ്റ്യാനോയേക്കാൾ ബഹുദൂരം പിറകിലാണ്. 376 മില്യൺ ഫോളോവേഴ്‌സാണ് മെസ്സിക്കുള്ളത്. അമേരിക്കന്‍ മോഡലായ കെയ്‍ലി ജെന്നറാണ് മൂന്നാം സ്ഥാനത്ത്. 372 മില്യണ്‍ ഫോളോവേഴ്സാണ് കെയ്‍ലിക്കുള്ളത്. ഇൻസ്റ്റഗ്രാമിന്‍റെ ഒഫീഷ്യൽ അക്കൗണ്ട് മാത്രമാണ് ക്രിസ്റ്റ്യാനോക്ക് മുന്നിലുള്ളത്. 569 മില്യണ്‍ ആളുകളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ലൈക്ക് നേടിയ പോസ്റ്റും ക്രിസ്റ്റ്യാനോയുടേതാണ്. ഏറ്റവും അവസാനമായി ക്രിസ്റ്റ്യാനോ പങ്കുവച്ച ചിത്രം 33 മില്യണ്‍ ആളുകളാണ് ലൈക്ക് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here