സ്യൂട്ട് കേസിലൊളിച്ച് അപ്രതീക്ഷിത അതിഥി; കണ്ടെത്തിയത് വിമാനത്താവളത്തിലെ എക്സ് റേ പരിശോധനയില്‍

0
201

എക്സ് റേ പരിശോധനയില്‍ ലഗേജിനുള്ളില്‍ കണ്ടെത്തിയത് അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി എയര്‍പോര്‍ട്ടിലെ സുരക്ഷാ വിഭാഗം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്യൂട്ട് കേസിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയത്. യാത്രക്കാരന്‍റെ ലഗേജ് എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം സുരക്ഷാ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയെയാണ് എക്സ് റേ പരിശോധനയില്‍ കണ്ടെത്തിയത്.

ഡെല്‍റ്റാ എയര്‍ലൈന്‍ വിമാന യാത്രയ്ക്ക് എത്തിയ യാത്രക്കാരന്‍റെ ബാഗേജിലാണ് അയല്‍വാസിയുടെ പൂച്ചയെ കണ്ടെത്തിയത്. ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ യാത്രക്കാരന്‍. എന്നാല്‍ അയല്‍വാസിയുടെ പൂച്ച എങ്ങനെ ബാഗിനുള്ളില്‍ കയറിയെന്നതിനേക്കുറിച്ച് ഇയാള്‍ക്കും ധാരണയില്ല. യാത്ര പൂച്ച മുടക്കിയെങ്കിലും ബാഗേജില്‍ ഒളിച്ച് കയറിയ പൂച്ചയെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്. എക്സ് റേ പരിശധനയുടെ ചിത്രങ്ങള്‍ സുരക്ഷാ വിഭാഗം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വൈന്‍ ഗ്ലാസും, നിരവധി വൈന്‍ ബോട്ടിലും, ചെരിപ്പും അടക്കമുള്ളവയാണ് എക്സ് റേ പരിശോധനയില്‍ ബാഗില്‍ കണ്ടെത്തിയത്.

വളര്‍ത്തുമൃഗങ്ങളെ എക്സ് റേ പരിശോധനയ്ക്ക് വിധേയരാക്കരുതെന്നാണ് ഇവിടുത്തെ എയര്‍ പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്‍റെ ചട്ടം വിശദമാക്കുന്നത്. 2021ല്‍ സമാനമായ മറ്റൊരു സംഭവത്തില്‍ ബൂട്ടിനുള്ളില്‍ ഒളിച്ച കുഞ്ഞന്‍ നായ്ക്കുഞ്ഞിനെ ടെക്സാസ് വിമാനത്താവളത്തില്‍ കണ്ടെത്തിയിരുന്നു. ബൂട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുന്ന നിലയിലായിരുന്നു നായ കുഞ്ഞുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here