ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഹോട്ടല്‍ ജീവനക്കാരന് രണ്ട് കോടി രൂപയുടെ സമ്മാനം

0
397

അബുദാബി: മലയാളികളടക്കം നിരവധിപേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ ആദ്യ പ്രതിവാര ഇ നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി. ആഴ്ചതോറും നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനം നേടി ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണ ബിഗ് ടിക്കറ്റിലൂടെ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഇന്ത്യക്കാരനായ മഗേഷ് അത്തം ആണ് ഈ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പില്‍ വിജയിച്ചത്.

കഴിഞ്ഞ ആറു വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന മഗേഷ്, ഫുജൈറയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. ഫുജൈറയിലാണ് നിലവില്‍ അദ്ദേഹം താമസിക്കുന്നതും. ഒരു സുഹൃത്തില്‍ നിന്നാണ് മഗേഷ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 10 സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് വരികയാണ്. ഒടുവില്‍ നവംബര്‍ 10ന് മേഗഷിനെ തേടി സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ എത്തി. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റ് വാങ്ങിയ അദ്ദേഹത്തിന് ലഭിച്ച സൗജന്യ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനാര്‍ഹനായതില്‍ അതിയായ സന്തോഷം അറിയിച്ച മഗേഷ് തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. ഇനിയും വിജയിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി അതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിപ്പിക്കാന്‍ അദ്ദേഹം മറ്റ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കൂടി പ്രോത്സാഹിപ്പിക്കുകയാണ്.

hotel waiter takes home AED 1 million with Big Ticket

നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ ഒരു മില്യന്‍ ദിര്‍ഹം ക്യാഷ് പ്രൈസ് നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

hotel waiter takes home AED 1 million with Big Ticket

ഓണ്‍ലൈന്‍ വഴിയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് 30 നവംബര്‍ വരെ ടിക്കറ്റ് വാങ്ങാവുന്നതാണ്. ബിഗ് ടിക്കറ്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റും സന്ദര്‍ശിക്കുക.

hotel waiter takes home AED 1 million with Big Ticket

ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ…

  • പ്രൊമോഷന്‍ 1: നവംബര്‍ 1 – 9, നറുക്കെടുപ്പ് തീയതി –  നവംബര്‍ 10  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 2: നവംബര്‍ 10 – 16, നറുക്കെടുപ്പ് തീയതി –  നവംബര്‍ 17  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 3: നവംബര്‍ 17 – 23, നറുക്കെടുപ്പ് തീയതി –  നവംബര്‍ 24  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 4: നവംബര്‍ 24 – 30, നറുക്കെടുപ്പ് തീയതി –  ഡിസംബര്‍ 1  (വ്യാഴാഴ്ച)

hotel waiter takes home AED 1 million with Big Ticket

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here