എ.കെ.ജി.എസ്.എം.എ ഉപ്പള യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

0
168

ഉപ്പള: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഉപ്പള യൂണിറ്റ് കമ്മിറ്റി ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. ചടങ്ങ് മഞ്ചേശ്വരം എസ്.ഐ അൻസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് ഗോള്‍ഡ് കിംഗ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, ജില്ലാ ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം.അബ്ദുള്‍ കബീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് റോയ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ ജി.വി.നാരായണന്‍, ഹമീദ് രാജധാനി എന്നിവര്‍ പ്രസംഗിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് ജനറല്‍ സെക്രട്ടറി കമലാക്ഷ, ട്രഷറര്‍ ഹനീഫ് റെയിന്‍ബോ എന്നിവര്‍ സംബന്ധിച്ചു. എ.കെ.ജി.എസ്.എം.എ ഉപ്പള യൂണിറ്റ് സെക്രട്ടറി പി.എം.സലീം അറ്റ്‌ലസ് സ്വാഗതവും വൈസ് പ്രസിഡന്റ് ശിവരാമ പകള നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here