2.5 അടി ഉയരമുള്ള യുവാവ്; വര്‍ഷങ്ങള്‍ക്കൊടുവില്‍ വധുവിനെ കിട്ടിയ സന്തോഷം…

0
287

വിവാഹത്തെ കുറിച്ച് ഓരോ വ്യക്തിക്കും അവരുടേതായ സ്വപ്നങ്ങളും സങ്കല്‍പങ്ങളുമെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഭിന്നശേഷിക്കാരായ വ്യക്തികളെ സംബന്ധിച്ച് അവര്‍ക്ക് വിവാഹത്തെ കുറിച്ച് സ്വപ്നം കാണുന്നതിന് പോലും പലപ്പോഴും പരിമിതകള്‍ നേരിടാറുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികളെ വിവാഹം കഴിക്കാൻ തയ്യാറാകുന്നവരും അതിന് പിന്തുണയായി നില്‍ക്കുന്ന കുടുംബാഗങ്ങളും സാമൂഹികമായ സാഹചര്യങ്ങളും അപൂര്‍വമാണെന്ന് തന്നെ പറയാം.

ഇപ്പോഴിതാ ഉത്തര്‍ പ്രദേശിലെ ഷംലിയില്‍ നിന്ന് സമാനമായൊരു അനുഭവത്തിലൂടെ കടന്നുപോയ യുവാവിന്‍റെ വിവാഹവാര്‍ത്ത വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. 2.5 അടി ഉയരമുള്ള അസീം മൻസൂരി എന്ന യുവാവാണ് തന്‍റെ ഉയരത്തിന്‍റെ പേരില്‍ പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ വര്‍ഷങ്ങളോളം വിഷമിച്ചത്.

ഇപ്പോള്‍ മുപ്പത്തിരണ്ട് വയസാണ് മൻസൂരിക്ക്. വര്‍ഷങ്ങളായി മൻസൂരി തനിക്കൊരു വധുവിനെ അന്വേഷിക്കുന്നു. എന്നാല്‍ ഉയരത്തിന്‍റെ പ്രശ്നം കൊണ്ട് ഇതിന് സാധിക്കാതെ വരികയായിരുന്നു. ഏറെ അന്വേഷണങ്ങള്‍ നടത്തിയിട്ടും പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഇദ്ദേഹം തന്‍റെ വിവാഹത്തിന് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രാഷ്ട്രീയ- സമൂഹിക പ്രവര്‍ത്തകരെയെല്ലാം സമീപിച്ചിരുന്നു.

2019ല്‍ യുപി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിനെ പോലും ഈ പ്രശ്നവുമായി മൻസൂരി സമീപിച്ചിട്ടുണ്ട്. എല്ലാവരും ശ്രമിക്കാമെന്ന് വാഗ്ദാനം ചെയ്യും. എന്നാല്‍ പിന്നീട് വിവരങ്ങളൊന്നും ലഭിക്കില്ല.

ഇപ്പോള്‍ മൻസൂരി തനിക്ക് യോജിച്ചൊരു വധുവിനെ കണ്ടെത്തിയിരിക്കുകയാണ്. രണ്ട് അടിയോളം ഉയരം വരുന്നൊരു യുവതിയെ ആണ് മൻസൂരിക്ക് വധുവായി ലഭിച്ചിരിക്കുന്നത്. മൻസൂരിയുടെ വിവാഹാഘോഷത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയിയലും വലിയ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്.

ഭംഗിയായി ഗോള്‍ഡൻ ഷേഡിലുള്ള ഷെര്‍വാണിയും തലപ്പാവുമെല്ലാം ധരിച്ച് ആഘോഷപൂര്‍വം തുറന്ന വാഹനത്തിലൂടെ വിവാഹച്ചടങ്ങുകള്‍ക്കായി പോകുന്ന മൻസൂരിയെ ആണ് വീഡിയോകളില്‍ കാണുന്നത്.

ഏറെ സന്തോഷമുണ്ടെന്നും എല്ലാ നന്ദിയും ദൈവത്തിന് നന്ദി അറിയിക്കുന്നുവെന്നും മൻസൂരി വിവാഹശേഷം പ്രതികരിച്ചു. വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here