ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു

0
255

തിരുവനന്തപുരം: രാത്രി ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദിയൻകുളങ്ങരയിലാണ് സംഭവം.

ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ(58) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെയാണ് സംഭവം. ഭാര്യ ലൂർദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. ഇതിനുമുൻപും ഇവർക്കിടയിൽ വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here