ന്യൂഡല്‍ഹി: സ്വയം അപ്രത്യക്ഷനായി മുസ്‌ലിങ്ങള്‍ തട്ടിക്കൊണ്ടു പോയതെന്ന് വരുത്തിതീര്‍ത്തു. വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും മറ്റും അയച്ചു. മുന്‍ സൈനികനായ രാജേന്ദ്ര പ്രസാദ് എന്നയാളാണ് ഇത്രയും നീചമായ പദ്ധതി തയ്യാറാക്കിയത്.
രാജേന്ദ്ര പ്രസാദിനെ ഒരു ദിവസം കാണാതാവുന്നു. അടുത്ത ദിവസം മുതല്‍ വീട്ടുകാര്‍ക്ക് പലതരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നു. പ്രവാചകനെ അധിക്ഷേപിച്ചു എന്നു പറഞ്ഞു മുസ്‌ലിങ്ങളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും തന്റെ തലയറുക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഒക്കെയായിരുന്നു സന്ദേശം. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പതാകയുടെ ചിത്രവുമുണ്ടായിരുന്നു സന്ദേശത്തില്‍. മതം മാറാന്‍ സംഘം തന്നെ നിര്‍ബന്ധിക്കുന്നതായും ഇല്ലെങ്കില്‍ തന്നെ കൊന്നു കളയുമെന്നും ഇയാളുടെ സന്ദേശത്തിലുണ്ടായിരുന്നു. ഭാര്യക്കാണ് പ്രസാദ് സന്ദേശമയച്ചിരുന്നത്.
A missing persons complaint was registered by the family of an Ex-Army Serviceman Rajender Prasad soon after he went missing, they received a WhatsApp message 'Sar tan se judaa, sar tan se juda in Ajmer via Pakistan' & a logo of PFI. Thread 👇 pic.twitter.com/3wo35OWfWV
— Mohammed Zubair (@zoo_bear) November 13, 2022
സന്ദേശത്തിലെ വര്‍ഗീയത മുതലെയുത്ത് ചിലര്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലായിരുന്നു പ്രചാരണം. മുസ്‌ലിങ്ങള്‍ തട്ടിക്കൊണ്ടുപോയെന്ന സംശയം കാണിച്ച് മകള്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. 365ാം സെക്ഷന്‍ ചുമത്തി പൊലിസ്കേസ്ര. രജിസ്റ്റര്‍ ചെയ്തു. ഇനിയാണ് കഥയില്‍ ട്വിസ്റ്റ്..
Ex-Army Serviceman's family alleged that he had been kidnapped. His daughter, who'd filed the FIR, said that for about 10-15 days, some people belonging to a minority community were following him continuously and were pressurising him to join “their organisation". pic.twitter.com/XrQ2AqfmId
— Mohammed Zubair (@zoo_bear) November 13, 2022
അന്വേഷണം ആരംഭിച്ച പൊലിസ് വ്യാഴാഴ്ച പ്രസാദിനെ സറായി രോഹില്ല റെയില്‍വേ സ്‌റ്റെഷനില്‍ കണ്ടെത്തുന്നു. പഞ്ചാബിലെ ബീസില്‍ നിന്ന് മടങ്ങുകയായിരുന്നു ഇയാള്‍. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വയം ഇറങ്ങി പോയതാണെന്നും പറയുന്നു. കടത്തില്‍ മുങ്ങി നില്‍ക്കുകയാണ് ഇയാള്‍. ഇതാണ് വീട് വിട്ടു പോവാന്‍ കാരണം.ഇയാളുടെ മക്കളില്‍ ഒരാളുടെ വിദ്യാഭ്യാസത്തിന് വേണ്ടി എടുത്തിരുന്ന മൂന്നു ലക്ഷം ഇയാള്‍ തിരിച്ചടച്ചിരുന്നില്ലത്രേ.
ANI and others had reported the incident. pic.twitter.com/0AeLgQSCO4
— Mohammed Zubair (@zoo_bear) November 13, 2022
തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ ട്രോയിന്‍ വഴി ജലന്ധര്‍ പൂരിലേക്ക് പോയി. വഴിയില്‍ ഇയാളുടെ മൊബൈല്‍ സിം ഉപേക്ഷിച്ചു. ബീസിലെത്തി അവിടെ രാധാസ്വാമി സത്സങ് ബീസില്‍ താമസിച്ചു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞി ഡല്‍ഹിയിലേക്ക് തിരിച്ചു പോന്നു. അപ്പോഴാണ് പൊലിസ് പിടിയിലായത്. ഏതായാലും ഇയാള്‍ക്ക് മാനസിക പ്രശ്‌നമാണ് ഇയാള്‍ക്കെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
‘നിരോധിത സംഘടനായ പി.എഫ്.ഐയെ കുറിച്ച് ഇയാള്‍ കേട്ടിരുന്നു. ലോണില്‍ നിന്നും കടത്തില്‍ രക്ഷപ്പെടാനാണ് മുസ്‌ലിം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയെന്ന കഥ മെനഞ്ഞത്’ നിസ്സാരമട്ടില്‍ പൊലിസ് പറയുന്നു.
The screenshot was also shared bya few RW influencers. pic.twitter.com/PBq3fF8AvB
— Mohammed Zubair (@zoo_bear) November 13, 2022
അതേസമയം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ചിലരെ അറസ്റ്റ് ചെയ്യാന്‍ ഈ ‘കഥ’ കാരണമാകുമായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇത് ഭയപ്പെടുത്തുന്നതാണ്. ഈ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ സ്ഥലത്തെ നിരപരാധികളായ ആളുകളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഒന്നാലോചിച്ചു നോക്കൂ. ഇതു തന്നെയായിരുന്നു സംഭവിക്കാനിരുന്നത്. ഇത് അങ്ങേഅറ്റം വൃത്തി കെട്ട ഏര്‍പാടാണ്. സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനുള്ള ശ്രമമാണ് ഇയാള്‍ മനഃപൂര്‍വ്വം നടത്തിയതെന്നും ഗീത സേഷു ട്വീറ്റ് ചെയ്തു.