ഹൊസങ്കടിയില്‍ മുക്കുപണ്ടം വെച്ച് ക്ഷേത്രത്തിലെ അഞ്ചര പവൻ തിരുവാഭരണവുമായി തിരുവനന്തപുരം സ്വദേശിയായ പൂജാരി മുങ്ങി

0
181

കാസർകോട്: ഹൊസങ്കടിയിലെ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണവുമായി പൂജാരി മുങ്ങിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ പൂജാരിയാ ദീപക് വിഗ്രഹത്തിൽ നിന്ന് സ്വർണമാലയുമായി കടന്നുകളഞ്ഞത്. കഴിഞ്ഞദിവസം ക്ഷേത്രത്തിന്‍റെ വാതിൽ പൂട്ടി താക്കോല്‍ വാതിലിന് സമീപം വെച്ച ശേഷം ദീപക് സ്ഥലത്ത് നിന്ന് പോയത്.

ക്ഷേത്രം പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പൂജാരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പൂജാരി താമസിച്ചിരുന്ന വീട്ടിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മറ്റൊരു പൂജാരിയെ എത്തിച്ച് പൂജാകർമ്മം നടത്തുന്നതിനിടെയാണ് വിഗ്രഹത്തിൽ തിരുവാഭരണത്തിന് പകരം വെച്ച മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ടത്.

സ്വർണമാല കവർന്നതാണെന്ന് മനസിലായതോടെ കമ്മിറ്റിഭാരവാഹികൾ പൊലീസിനെ സമീപിച്ചു. അഞ്ചര പവനുള്ള തിരുവാഭരണമാണ് നഷ്ടപ്പെട്ടത്. പൂജാരിയായിരുന്നു ദീപകിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here