സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ അന്തരിച്ചു

0
221

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് അന്ത്യം. നവംബര്‍ രണ്ടിനാണ് അദ്ദേഹം പോസ്റ്റല്‍ വോട്ടുചെയ്തത്. നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്.

1917 ജൂലായ് ഒന്നിന് ജനിച്ച അദ്ദേഹം സ്‌കൂള്‍ അധ്യാപകനായിരുന്നു. 1947 രാജ്യം സ്വതന്ത്രമായശേഷം 1951-ലാണ് ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത് നേഗി ആയിരുന്നു. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പില്‍പോലും അദ്ദേഹം വോട്ടുചെയ്യാതിരുന്നിട്ടില്ല. ആദ്യ തിരഞ്ഞെടുപ്പില്‍ പോളിങ് നടന്നത് 1952 ഫെബ്രുവരിയില്‍ ആയിരുന്നുവെങ്കില്‍ ഹിമാചല്‍ പ്രദേശില്‍ അഞ്ചു മാസം മുമ്പ് പോളിങ് നടന്നു. ഫെബ്രുവരിയോടെ മഞ്ഞുവീഴ്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് വിലയിരുത്തി ആയിരുന്നു ഇത്.

നേഗിയുടെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവസാന കാലത്ത് ആരോഗ്യസ്ഥിതി മോശമായിരുന്നുവെങ്കിലും എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here