യു.എ.ഇയിലെ കോവിഡ്‌നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ

0
195

യു.എ.ഇയിലെ ഏകദേശം രണ്ടരവർഷം നീണ്ടുനിന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാൽ, ഇത് എല്ലായിടത്തും ബാധകമായിരിക്കുമോ..? അല്ല, മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ട്.

ആരാധനാലയങ്ങളും പള്ളികളുമുൾപ്പെടെയുള്ള ഓപ്പൺ ആന്റ് ക്ലോസ്ഡ് സ്‌പേസുകളിലെല്ലാം മാസ്‌ക് ഓപ്ഷണൽ ആയിരിക്കുമെങ്കിലും, നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള പ്രത്യേക കേന്ദ്രങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലുമാണ് മാസ്‌ക് ധരിക്കൽ ഇപ്പോഴും നിർബന്ധമുള്ളത്.

എന്നാൽ പള്ളികളിലും മറ്റു പ്രാർത്ഥനാ ഇടങ്ങളിലും പ്രാർത്ഥനയ്ക്കായി സ്വന്തം മുസ്വല്ലകൾ കൊണ്ടുവരേണ്ടതുണ്ടോയെന്നതിലും ഇനി മുതൽ ജനങ്ങൾക്ക് തങ്ങളുടെ സൗകര്യം പോലെ പ്രവർത്തിക്കാം. ഈ പുതിയ ഇളവുകൾ ഇന്നു രാവിലെ 6 മണി മുതലാണ് നിലവിൽ വന്നിട്ടുള്ളത്. പൊതു ഇടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് ഇനിമുതൽ അൽ ഹോസ്ൻ ആപ്പിലെ ഗ്രീൻ പാസും ആവശ്യമുണ്ടാവുകയില്ല.

പോസിറ്റീവ് കേസുകൾക്കായി അഞ്ച് ദിവസത്തെ ഐസൊലേഷൻ കാലയളവ് നിലനിൽക്കും. പി.സി.ആർ പരിശോധനയും ആരോഗ്യ സൗകര്യങ്ങളും തുടർന്നും പ്രവർത്തിക്കുമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ) അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here