യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ.

0
334

മംഗളൂരു : സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. കൊലപാതകവുമായി ബന്ധമുള്ള നാല് പോപ്പുലർ ഫ്രണ്ടുകാരെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി പാരിതോഷികം പ്രഖ്യാപിച്ചത്.

സുള്ള്യ ബെല്ലാരെയിലെ മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈച്ചാർ, കുടക് മടിക്കേരി ടൗണിലെ എം.എച്ച്. തുഫൈൽ, എം.ആർ. ഉമറുൽ ഫാറൂഖ്, ബെല്ലാരെയിലെ അബൂബക്കർ സിദ്ദീഖ് എന്നിവരെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പാരിതോഷികം.

മുസ്തഫ, തുഫൈൽ എന്നിവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അഞ്ചുലക്ഷം വീതവും, ഉമറൂൾ ഫാറൂഖ്, അബുബക്കർ സിദ്ദീഖ് എന്നിവരെ പിടിക്കാൻ സഹായിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ വീതവുമാണ് സമ്മാനം.

കൊലപാതകത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തവർക്കായുള്ള അന്വേഷണത്തിലാണ് എൻ.ഐ.എ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബഷീർ, ഷിയാബ്, റിയാസ് എന്നിവരുൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here