മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി: ലോഗോ പ്രകാശനം ചെയ്തു

0
172

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന്റെ സാന്നിധ്യത്തില്‍ ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. 1948 മാര്‍ച്ച് 10 മുതല്‍ ഇന്ത്യന്‍ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗിന് അഭിമാനകരമായ 75 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷം.

2023 മാര്‍ച്ച് 10ന് ചെന്നൈയില്‍ വെച്ചാണ് പ്ലാറ്റിനം ജൂബിലി ആഘോഷം. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി. അബ്ദുുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി, ഉന്നതാധികാരസമിതി അംഗങ്ങളായ കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം. അബൂബക്കര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ. പി.എം.എ സലാം, ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.കെ. സുബൈര്‍, എം.പി മുഹമ്മദ് കോയ, യൂത്ത്‌ലീഗ് ദേശീയ ഭാരവാഹികളായ അഡ്വ. ഫൈസല്‍ ബാബു, ടി.പി. അഷ്‌റഫലി, ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ ഭാരവാഹികളായ പി.വി. അഹമ്മദ് സാജു, അര്‍ഷദ് മുഹമ്മദ്, മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളും എം.എല്‍.എമാരുമായ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, സി.പി. ചെറിയമുഹമ്മദ്, പി. അബ്ദുല്‍ ഹമീദ്, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുല്ല, മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് മറ്റു പോഷകഘടകം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, ഭാരവാഹികള്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here