‘മലപ്പുറം ജില്ലയും സലീം എന്ന പേരും, എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല’ ; ഗായകന്‍ സലീം കോടത്തൂര്‍

0
278

മലപ്പുറം: മലപ്പുറം ജില്ലക്കാരനായതിനാലും സലീം എന്ന പേരുകാരനായതുകൊണ്ടും വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വരുന്നുവെന്ന പരാതിയുമായി മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍. ഇതു കാരണം ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം ഫേസ്ബുക്കില്‍ കുറിച്ചു.

 

”മലപ്പുറം ജില്ലയും സലീം എന്ന പേരും. എയർപോർട്ടിലുള്ള ചിലർക്ക് പിടിക്കുന്നില്ല. പാസ്‌പോർട്ടിലെ പേരു നോക്കി പ്രത്യക സ്കാനിങ്. അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളു ..ഞാൻ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്” എന്നാണ് സലീമിന്‍റെ കുറിപ്പ്. സലീമിന്‍റെ കുറിപ്പിന് താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. 90 ശതമാനം പ്രവാസികളും അനുഭവിക്കുന്ന പ്രശ്നമാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

മാപ്പിളപ്പാട്ട് ഗാനങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രശസ്തനായ പാട്ടുകാരനാണ് സലീം. സലീം കോടത്തൂര്‍ പാടി അഭിനയിച്ച ഗാനങ്ങള്‍ ഹിറ്റായിരുന്നു.

https://fb.watch/gze7UyjC6k/

LEAVE A REPLY

Please enter your comment!
Please enter your name here