എല്ലാ അപേക്ഷാ ഫോമുകളിലും ഭാര്യ എന്ന് രേഖപ്പെടുത്തുന്നതിനു പകരം ജീവിത പങ്കാളിയെന്ന് മാറ്റാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. അപേക്ഷാഫോമുകളില്‍ രക്ഷകര്‍ത്താവിന്റെ വിവരങ്ങള്‍ ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഒരു രക്ഷകര്‍ത്താവിന്റെ മാത്രമായോ, രണ്ട് രക്ഷകര്‍ത്താക്കളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനോ ഓപ്ഷന്‍ അനുവദിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം അവന്‍/ അവള്‍ , അവന്റെ/ അവളുടെ എന്ന രീതിയില്‍ ഉപയോഗിക്കുന്നതിന് നിയമങ്ങള്‍ വിവിധ ചട്ടങ്ങളിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, ഫോമുകള്‍ എന്നിവ പരിഷ്‌കരിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയമപരമായി വിവാഹിതരാകാത്തവര്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അനുകൂലമാകുന്ന തരത്തില്‍ പുരോഗമനപരമായ മാറ്റമാണ് പുതിയ നിര്‍ദ്ദേശങ്ങളിലൂടെ ഉന്നം വെയ്ക്കുന്നത്.