ബിഹാറിൽ ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നു

0
234

പട്ന: ബിഹാറിൽ പ്രാദേശിക ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നു. കതിഹാർ മുൻ ജില്ലാ പരിഷത് അം​ഗമായ സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. തെൽട പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടിനു സമീപം തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.

ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ‘ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയുതിർത്ത ശേഷം അക്രമികൾ സ്ഥലംവിടുകയായിരുന്നു’- പൊലീസ് അറിയിച്ചു.

സംഭവത്തിനു പിന്നാലെ മിശ്രയുടെ അണികൾ പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തുകയും ഇവിടെ പാർക്ക് ചെയ്തിരുന്ന നിരവധി പൊലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.

‘സംഭവസ്ഥലത്തേക്ക് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. അവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവൂ’- പൊലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ പറഞ്ഞു.

കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും അദ്ദേഹം അറിയിച്ചു. കതിഹാര്‍ ജില്ലാ ബി.ജെ.പി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട മിശ്ര. നേരത്തെ പാര്‍ട്ടിയുടെ ബല്‍റാംപൂര്‍ മണ്ഡലത്തിന്റെ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here