ബിജെപി ലീഗല്‍ സെല്‍ അദ്ധ്യക്ഷന്‍ ബലാത്സംഗം ചെയ്‌തെന്ന് ഐടി സെല്‍ പ്രവര്‍ത്തക; കത്ത് പൂഴ്ത്തി നദ്ദ; കേസെടുത്ത് പോലീസ്

0
169

ബിജെപി ഐടി സെല്‍ പ്രവര്‍ത്തകയെ ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. ബി.ജെ.പി ബംഗാള്‍ ഘടകം ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജിക്കെതിരെയാണ് യുവതി ബലാത്സംഗ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലീഗല്‍ സെല്‍ അധ്യക്ഷനെതിരെ ബംഗാള്‍ പോലീസ് കേസെടുത്തു. ഔദ്യോഗിക ആവശ്യത്തിനായി ിക്കിമിലേക്കുള്ള യാത്രക്കിടെ ചാറ്റര്‍ജി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി ബ.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കും നേരത്തെ യുവതി പരാതി കത്തയച്ചിരുന്നു. തനിക്ക് ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ സിക്കിമിലെ മലഞ്ചെരിവില്‍ നിന്ന് വലിച്ചെറിയുമെന്ന് ലോകേനാഥ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ലോകനാഥ് ചാറ്റര്‍ജിക്കെതിരെ പരാതി നല്‍കിയത്. കൊല്‍ക്കത്ത പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ കത്തില്‍ സിക്കിം പര്യടനത്തില്‍ നടന്ന സംഭവങ്ങളുടെ ക്രമം വിശദീകരിക്കുന്നുണ്ട്.

ബി.ജെ.പി ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 120 ബി, 323, 342, 506 (ശശ), 295 എ, 377, 511 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോസ്റ്റ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുവതിയുടെ പരാതി ബിജെപി ബംഗാള്‍ ഘടകത്തെ പിടിച്ച് ഉലച്ചിട്ടുണ്ട്. പരാതി കത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നടപടി എടുക്കാതെ പൂഴ്ത്തിവെച്ചതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here