ബിഗ് ടിക്കറ്റ്; വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രവാസിക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം

0
299

അബുദാബി: ഒക്ടോബര്‍ മാസത്തിലുടനീളം അബുദാബി ബിഗ് ടിക്കറ്റ് നടത്തിയ പ്രതിവാര നറുക്കെടുപ്പുകളിലൂടെ ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരുന്നത്. ഇന്ത്യക്കാരന്‍ വിനയ്‍കുമാര്‍ ഗാന്ധിയാണ് കഴിഞ്ഞ മാസത്തെ അവസാന പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി സ്വര്‍ണ സമ്മാനം സ്വന്തമാക്കിയത്.

42 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വിനയ്‍കുമാര്‍, ഇപ്പോള്‍ അബുദാബിയില്‍ അക്കൗണ്ട് മാനേജരായി ജോലി ചെയ്യുകയാണ്. സുഹൃത്തുക്കളില്‍ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം, വിനയ്‍കുമാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മുപ്പതിലധികം പേരുമായി ചേര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവില്‍ സമ്മാനം കിട്ടിയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ച സന്തോഷത്തിലാണ് അദ്ദേഹമിപ്പോള്‍. എന്നാല്‍ എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് തന്നെ സ്വന്തമാവുമെന്ന പ്രതീക്ഷയില്‍ ഇനിയും ഭാഗ്യപരീക്ഷണം തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള സന്ദേശം എന്താണെന്ന് ചോദിച്ചപ്പോള്‍, എല്ലാ മാസവും ടിക്കറ്റെടുക്കുന്നത് തുടരണമെന്നും ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടരുതെന്നും ഒരു ദിവസം നിങ്ങളും വിജയിയാവുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാ ഉപഭോക്താക്കളും പ്രത്യേക പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. എല്ലാ ആഴ്ചയും വിജയിയാവുന്ന ഒരാള്‍ക്ക് 10 ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് ലഭിക്കും. ഈ കാലയളവില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവര്‍ക്കും ഡിസംബര്‍ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ മൂന്ന് കോടി ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം. വലിയ വിജയമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ…

  • പ്രൊമോഷന്‍ 1: നവംബര്‍ 1 – 9, നറുക്കെടുപ്പ് തീയതി –  നവംബര്‍ 10  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 2: നവംബര്‍ 10 – 16, നറുക്കെടുപ്പ് തീയതി –  നവംബര്‍ 17  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 3: നവംബര്‍ 17 – 23, നറുക്കെടുപ്പ് തീയതി –  നവംബര്‍ 24  (വ്യാഴാഴ്ച)
  • പ്രൊമോഷന്‍ 4: നവംബര്‍ 24 – 30, നറുക്കെടുപ്പ് തീയതി –  ഡിസംബര്‍ 1  (വ്യാഴാഴ്ച)

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here