പഞ്ചാബിലെ ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

0
281

അമൃത്സർ : പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ   ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ ഒരു പ്രതിഷേധ ധർണയിൽ പങ്കെടുക്കവേയാണ്, ആൾക്കൂട്ടത്തിൽ നിന്നും ആക്രമി വെടിയുതിർത്തത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്ഷാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷേത്രത്തിന് മുമ്പിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കവേയാണ് സംഭവമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here