കോടതി മതേതര സ്ഥാപനം , ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്കില്‍ ജഡ്ജിമാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം ,

0
198

ഏകദശി മഹോല്‍സവത്തിന്റെ ഭാഗമായുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതിവിളക്കിന്റെ നടത്തിപ്പില്‍ നിന്നും തൃശൂര്‍ ജില്ലയിലെ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ വിട്ടു നില്‍ക്കണമെന്ന് ഹൈക്കോടതി. ഇത് കാണിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് ആ ജില്ലയുടെ ചുമതലയുളള ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തു നല്‍കി. കോടതി ഒരു മതേതര സ്ഥാപനമാണ്. അ്ത് കൊണ്ട് ഒരു പ്രത്യേക മതത്തിന്റെ പേരില്‍ നടക്കുന്ന ചടങ്ങുകളില്‍ കോടതികള്‍ പങ്കെടുത്ത് കൂടായെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ കത്തില്‍ പറഞ്ഞു.

ഇതിനെ കോടതി വിളക്ക് എന്ന് വിളിക്കുന്നത് പോലും അസ്വീകാര്യമാണ്. ഭാവയില്‍ ഇതിന്റെ പേര് മാറ്റണം. നേരിട്ടോ അല്ലാതയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഇതില്‍ പങ്കെടുക്കരുത്. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഹൈക്കോടതി പറയുന്നു.

ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് വിളക്ക് തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ചടങ്ങ് ഏറ്റെടുത്തു. ഇതില്‍ ചാവക്കാട് കോടതിയിലെയും ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പങ്കെടുക്കാറുണ്ട്. ഇത് പാടില്ലന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ വിളക്കിന്റെ നടത്തിപ്പില്‍ പങ്കാളികളാകുന്നതില്‍ എതിര്‍പ്പില്ലെന്നും ഹൈക്കോടതിയില്‍ നിന്ന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here