കേരള സ്‌റ്റേറ്റ് 12 ! കൊലക്കുറ്റത്തിലെ പ്രതിയെ രക്ഷപ്പെടുത്തിയവരുടെ വാഹനത്തിൽ മന്ത്രിയുടെ കാർ നമ്പർ, ഒപ്പം നിരവധി രേഖകളും

0
203

തോപ്പുംപടി: വഴിയാത്രക്കാരനായ ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് തോപ്പുംപടിയിൽ ബസിടിച്ച് മരിക്കാനിടയായ സംഭവത്തിൽ അപകടം വരുത്തിയ ബസ് ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ച കാക്കനാട് തൃക്കാക്കര സ്വദേശി ഇ. എ അജാസിനെ (36) കൊച്ചി കോടതി റിമാൻഡ് ചെയ്തു. കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടൻപാലം സ്വദേശി എൻ എ റഫ്സൽ (30) എന്നിവർക്ക് ഉപാധികളോടെ ജാമ്യം കോടതി അനുവദിച്ചു.

സംഭവത്തിൽ രണ്ട് പേരെക്കൂടി പൊലീസ് ഇൻസ്‌പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡ്രൈവർ ഒളിവിൽത്തന്നെയാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുകയാണ്. പിടികൂടിയ കാറിൽനിന്ന് കേരള സ്‌റ്റേറ്റ് 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോർഡുകളും ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി ചെക്ക്, പാസ് ബുക്കുകളും മറ്റു രേഖകളും പൊലീസ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. വൻ സാമ്പത്തിക ഇടപാടുകൾ പ്രതികളുമായി ബന്ധപ്പെട്ട് നടന്നതായാണ് സൂചന. കഴിഞ്ഞ എട്ടിനാണ് തോപ്പുംപടി ജിയോ ഹോട്ടലിന് സമീപത്തുവെച്ച് അമിത വേഗതയിൽ എത്തിയ ബസിടിച്ച് ഗൃഹനാഥൻ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here