കവുങ്ങുതോട്ടത്തിലെ തോട്ടിൽ 500 രൂപയുടെ കെട്ടുകണക്കിന് നോട്ടുകൾ, ആദ്യം അമ്പരപ്പ്; അന്വേഷിച്ചപ്പോൾ കള്ളനോട്ട്

0
220

മലപ്പുറം : മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകണക്കിന് കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മഞ്ചേരി പോലീസെത്തി ഇവ പരിശോധിച്ച് കസ്റ്റഡിയിലെടുത്തു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്. ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. കവുങ്ങ് തോട്ടത്തിലെ വെള്ളത്തിൽ നോട്ടുകൾ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here