ഐ.സി.സിയിലും ജയ് ഷാ; ഇനി സാമ്പത്തികകാര്യ വിഭാഗം തലവന്‍

0
186

ഐ.സി.സിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സമിതിയുടെ അധ്യക്ഷനായായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തെരെഞ്ഞെടുത്തു. നേരത്തെ സൌരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് ഗാംഗുലി ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി അംഗമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന സമിതിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ജയ് ഷായെ സമിതിയുടെ അധ്യക്ഷനാക്കുന്നതിനെ എല്ലാവരും അനുകൂലിച്ചുവെന്നാണ് ഐ.സി.സിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്.

അംഗരാജ്യങ്ങൾക്കിടയിലെ വരുമാനം പങ്കുവെക്കൽ, ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുടെ മറ്റ് സ്പോൺസർഷിപ്പ് ഇടപാടുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഐ.സി.സിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്സ്യൽ അഫയേഴ്സ് കമ്മിറ്റി സമിതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here