ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകി യുവതി

0
342

ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് യുവതി. 29 -കാരിയായ ടി സിന്ധു മോണിക്കയാണ് 1400 കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകിയത്. കോയമ്പത്തൂരാണ് സിന്ധുവിന്റെ സ്ഥലം. എഞ്ചിനീയറിം​ഗ് ബിരുദധാരിയാണ്. അടുത്തിടെ സിന്ധു ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.

2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയുവിലേക്ക് നൽകിയത്. ‘അമ്മമാർ മരിച്ചതോ, അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങൾക്കാണ് ഈ മുലപ്പാൽ നൽകുന്നത്’ എന്ന് ശിശു ആരോ​ഗ്യ വിഭാ​ഗം നോഡൽ ഓഫീസർ ഡോ. എസ്. ശ്രീനിവാസൻ പറഞ്ഞു.

‘ഭർത്താവിന് നന്ദി പറയുന്നു, അദ്ദേഹമാണ് എപ്പോഴും പിന്തുണ തന്നിരുന്നതെന്ന് സിന്ധു പറഞ്ഞു. ഇരുവർക്കും 18 മാസം പ്രായമുള്ള മകളുണ്ട്. ‘മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറും’ എന്ന് സിന്ധു പറയുന്നു.

സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിം​ഗ് കോളേജിൽ അസി. പ്രൊഫസറാണ്. രണ്ട് വർഷം മുമ്പാണ് ഈ പദ്ധതി തുടങ്ങിയത്. സർക്കാർ ആശുപത്രികളിലെ നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുക ആയിരുന്നു ലക്ഷ്യം. 50 സ്ത്രീകൾ ഇന്ന് പദ്ധതിയുടെ ഭാ​ഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here