എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേര്‍ കൊച്ചിയില്‍ പിടിയില്‍

0
205

കൊച്ചി: 5.6 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ കൊച്ചിയില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമീര്‍ (24), കലന്തര്‍ ഇബ്രാഹിം (26), ഇടുക്കി ജില്ലയിലെ നിബിന്‍ റോയ് (21) എന്നിവരെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ ചന്തുമാസ്റ്റര്‍ റോഡില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. പൊലീസ് പരിശോധനയില്‍ ഒരാളില്‍ നിന്ന് എം.ഡി.എം.എയുടെ ഒരു പാക്കറ്റ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. യുവാക്കള്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏകദേശം 25,000 രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്

LEAVE A REPLY

Please enter your comment!
Please enter your name here