Thursday, January 23, 2025
Home Entertainment ‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’യായി മമ്മൂട്ടി; ‘കാതലി’ല്‍ മാത്യു ദേവസി

‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’യായി മമ്മൂട്ടി; ‘കാതലി’ല്‍ മാത്യു ദേവസി

0
387

മീപകാല മലയാള സിനിമയിൽ സിനിമകളുടെ തെരഞ്ഞെടുപ്പിൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പർവ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വർഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങൾ. ബി ഉണ്ണികൃഷ്ണൻറെ ക്രിസ്റ്റഫറും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും വരാനിരിക്കുന്നു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രവും ഇതിനകം സിനിമാപ്രേമികളുടെ ശ്രദ്ധ കവർന്ന ഒന്നാണ്. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബി ഒരുക്കുന്ന കാതൽ എന്ന ചിത്രമാണ് അത്.

തമിഴ് താരം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്നതും കൗതുകമാണ്. ജ്യോതികയുടെ പിറന്നാൾ ദിനമായ ഒക്ടോബർ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിലെ മമ്മൂട്ടിയുടെയോ ജ്യോതികയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ പ്രമേയത്തെക്കുറിച്ചോ ഒന്നുമുള്ള വിവരങ്ങൾ പുറത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്. മാത്യു ദേവസി എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്.

ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്ലക്സിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് ഇടത് സ്വതന്ത്ര സ്ഥാനാർഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here