‘അയൽക്കാരന് എന്തോ കുഴപ്പമുണ്ട്; ഒളിഞ്ഞു നോട്ടത്തിന് അനുമതി’: പൊലീസിനെതിരെ ട്രോൾ

0
212

തിരുവനന്തപുരം ∙ എല്ലായിടത്തും എത്തിപ്പെടാൻ സാധിക്കാതെ വരുന്നതിന് പരിഹാരമായി ഒരു പദ്ധതി ഇപ്പോൾ കേരള പൊലീസ് മുന്നോട്ട് വച്ചിരിക്കുകയാണ്. അയൽക്കാരുടെ അസ്വാഭാവികമായ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിക്കാനായി ‘വാച്ച് യുവർ നെയ്ബർ’ എന്ന പദ്ധതി വ്യാപിപ്പിക്കാനാണു തീരുമാനം. എന്നാൽ പൊലീസിന്റെ ഈ നീക്കത്തിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ട്രോളുകളും ഗൗരവമുള്ള നിരീക്ഷണങ്ങളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. അന്യന്റെ ഇടങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും വലിഞ്ഞു കയറുകയും ചെയ്യുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്നാണ് പരക്കെയുള്ള വിമർശനം. ജനങ്ങളെ പരസ്പരം സംശയത്തോടെ നോക്കിക്കാണാനും വ്യാജ ആരോപണങ്ങൾ ഉയർത്തി ഇനിയും ധാരാളം കുടുംബങ്ങൾ തകർക്കാനും മാത്രം ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്നും ചിലർ പറയുന്നു.

‘നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും നിരീക്ഷിക്കുക’, ‘വാച്ച് യുവർ നെയ്‌ബർ; മലയാളിയല്ലേ, എപ്പോൾ വാച്ചിയെന്ന് ചോദിച്ചാൽ മതി’, ‘എന്റെ അയൽക്കാരന് എന്തോ കുഴപ്പമുണ്ട് സർ’ തുടങ്ങിയ തലക്കെട്ടുകളോടെ നിരവധി ട്രോളുകളാണ് നിറയുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം ഒളിഞ്ഞുനോക്കുന്ന രംഗമാണ് പലരും ട്രോളിൽ ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here