‘സുധാകരൻ അറിയാതെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരില്ല,ബിജെപിയിലേക്കെറിഞ്ഞ കൊളുത്താണോയെന്ന് വരും നാളുകളിലറിയാം’

0
193

കോഴിക്കോട്: ആര്‍ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം അടങ്ങുന്നില്ല.കെ.സുധാകരൻ എങ്ങനെയെങ്കിലും കോൺഗ്രസിൽ നിന്നും പുറത്താക്കിക്കിട്ടാനുള്ള ശ്രമത്തിലാണ്. എന്നാലേ മനസ്സമാധാനത്തോടെ ബി.ജെ.പിയിൽ ചേരാനൊക്കൂയെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍ പരിഹസിച്ചു.നേരത്തെ മുല്ലപ്പള്ളിയെ കെ.പി.സി സി പ്രസിഡണ്ടാക്കിയപ്പോൾ ഡൽഹിയിൽ വെച്ച് പത്രക്കാർ ബിജെപിയിൽ ചേരുമോ എന്ന് ചോദിച്ചപ്പോൾ  ചോദ്യം കേൾക്കാത്തതായി അഭിനയിച്ച്  ഉത്തരം പറയാതെ തിരിഞ്ഞു നടന്ന സുധാകരനെ  കണ്ടതാണ്. ഒരു കാര്യം കൂടെ ഉറപ്പിച്ചു പറയുന്നു. സുധാകരൻ അറിയാതെ അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേരില്ല.  സുധാകരൻ ബി.ജെ.പിയിലേക്കെറിഞ്ഞ കൊളുത്താണോ അബ്ദുള്ളക്കുട്ടിയെന്ന് വരും നാളുകളിലറിയാമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ആർഎസ് എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവന ച‍ർച്ച ചെയ്യാൻ ലീഗ് യോഗം ചേരും. പ്രസ്താവനയിൽ പാർട്ടിക്ക് അതൃപ്തിയുള്ളതായി  സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സൂചന നൽകി. അതേസമയം തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ്  പ്രസ്താവനയെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here