സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം

0
229

വളാഞ്ചേരി: സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്. സഹോദരന്‍ ജാബിറിനൊപ്പം ജുമൈല കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നതിനിടെയായിരുന്നു അപകടം.

ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍ക്കിള്‍ ഓഫീസിനടുത്ത് തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ജാബിര്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിറകില്‍നിന്ന് ജുമൈല റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസുംചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിസാരപരിക്കുകളോടെ ജാബിര്‍ വളാഞ്ചേരിയില്‍ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. മറ്റ് സഹോദരങ്ങള്‍: ജംഷീര്‍, ജസീല, ജസീന.

വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി എട്ടിന് തൊഴുവാനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here