സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി; സ്വന്തമാക്കുക ഈ വമ്പൻ കമ്പനിയുടെ ഓഹരികൾ

0
177

ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറൽസ്‌ സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയൻസ് റീട്ടെയിൽ സ്വന്തമാക്കുക. ഓഹരികൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.

റിലയൻസുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഓഹരി വില്പന പുതിയ ഘട്ടത്തിലേക്ക് കടന്നു എന്നും നാച്ചുറൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് സികെ കുമാരവേൽ പറഞ്ഞു. എന്നാൽ എത്ര രൂപയ്ക്കാണ് റിലയൻസ് റീടൈൽ നാച്ചുറൽസിന്റെ ഓഹരികൾ ഏറ്റെടുക്കുക എന്നുള്ളത് ഇതുവരെ ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. ഇടപാട് മൂല്യത്തെ കുറിച്ച്  നാച്ചുറൽസും റിലയൻസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചെന്നൈ ആസ്ഥാനമായുള്ള നാച്ചുറൽസ് 2000 ത്തിലാണ് സ്ഥാപിതമായത്. ഇന്ത്യയിലുടനീളം നിലവിൽ ഓളം ഔട്ട്ലെറ്റുകള്‍ ഉണ്ട്. 2025-ഓടെ 3,000 സലൂണുകൾ ആരംഭിക്കാനാണ് നാച്ചുറൽസ് ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ച ബിസിനസ്സുകളിൽ ഒന്നാണ് സലൂൺ ബിസിനസ്. വ്യവസായ തകർച്ചയെ തുടർന്ന് നാച്ചുറൽസിന്റെ സിഇഒ കുമാരവേൽ 2020 മെയ് മാസത്തിൽ സർക്കാരിന്റെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് ഭീതിക്ക് ശേഷം സലൂൺ വ്യവസായം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. നിലവിൽ വൻ വളര്ച്ചയാണ് രേഖപ്പെടുത്തുന്നത്.

സലൂൺ, ബ്യുട്ടി വ്യവസായത്തിലേക്ക് പരീക്ഷണം നടത്താൻ എത്തുന്ന റിലയൻസ്, ഈ മേഖലയിലെ വമ്പന്മാരായ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ലാക്മെയുമായും എന്റിച്ച്, ഗീതാഞ്ജലി എന്നിവ ഉള്‍പ്പെടെയുള്ള പ്രാദേശിക ബ്രാന്‍ഡുകളുമായും നേരിട്ടുള്ള മത്സരത്തിനാണ് ഒരുങ്ങുന്നത്. റിലയൻസിന്റെ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നതോടെ ഈ മേഖലയിൽ കടുത്ത മത്സരമാകും നടക്കുക എന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here