വിവാഹ സമ്മാനമായി കാർ; വരന്റെ ടെസ്റ്റ്‌ ഡ്രൈവിനിടെ അമ്മായി മരിച്ചു

0
203

ലക്നൗ ∙ വധുവിന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെ, വാഹനാപകടത്തില്‍ വരന്റെ അമ്മായിക്ക് ദാരുണാന്ത്യം. സരളാദേവി (35)യാണ് ദേഹത്ത് കാർ കയറിയിറങ്ങി മരിച്ചത്. വിവാഹ ചടങ്ങിനിടെ, വരന്‍ അരുണ്‍ (24) ആണ് കാര്‍ ഓടിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ 10 വയസ്സുള്ള പെൺകുട്ടിയുൾപ്പെടെ നാലുപേർ ആശുപത്രിയിലാണ്.

ഉത്തർപ്രദേശ് ഇറ്റാവ ജില്ലയിലെ അക്ബര്‍പുർ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശ് സായുധസേനയിലെ ജവാനാണ് അരുൺ. വധു ഔറയ്യ സ്വദേശിനിയാണ്. തിലക് ചടങ്ങിനിടെയാണ് വധുവിന്റെ വീട്ടുകാർ അരുണിന് കാർ സമ്മാനമായി നല്‍കിയത്.

ഡ്രൈവിങ് വശമില്ലാത്ത അരുൺ കാറിന്റെ ആക്‌സിലേറ്ററില്‍ ചവിട്ടിയ ഉടനെ നിയന്ത്രണംവിട്ട‌ു മുന്നോട്ടു പായുകയായിരുന്നു. കാറിന് മുന്നിലായാണ് വരന്റെ അമ്മായി നിന്നിരുന്നത്. അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here