വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ചു; കാമുകനടക്കം 13 പേര്‍ക്കെതിരെ പോക്‌സോ കേസ്

0
266

വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ കാമുകനടക്കം 13 പേര്‍ക്കെതിരെ പോക്‌സോ കേസ്. കാസർകോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിതിയിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 17കാരിയാണ് പീഡനത്തിന് ഇരയായത്.

കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. അന്വേഷണത്തിനിടെ തൊട്ടടുത്ത ദിവസം വീട്ടിലേക്ക് തിരിച്ചെത്തി.

തന്നെ കൂട്ടിക്കൊണ്ടുപോയ സുഹൃത്തായിരുന്ന അറഫാത്തും മറ്റ് 12 സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് 17കാരിയുടെ പരാതി. കാസര്‍കോട്ടെയും എറണാകുളത്തേയും ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാനഗര്‍ സ്വദേശി തന്നെയാണ് കാമുകനും

LEAVE A REPLY

Please enter your comment!
Please enter your name here