മുന്നാക്ക സംവരണ വിധി; പുനഃപരിശോധനാ ഹരജി നൽകുമെന്ന് സമസ്ത

0
180

ഡല്‍ഹി: മുന്നാക്ക സംവരണത്തിലെ സുപ്രിംകോടതി വിധിയിൽ പുഃനപരിശോധനാ ഹരജി നൽകുമെന്ന് സമസ്തയുടെ അഭിഭാഷകൻ. സമാനചിന്താഗതിക്കാരെ കൂട്ടിയാകും പുനഃപരിശോധനാ ഹരജി സമർപ്പിക്കുക.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഭരണഘടനാപരമെന്നാണ് ഭൂരിപക്ഷവിധി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല ത്രിവേദി, ജെ ബി പർദിവാല എന്നിവരാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ചത്.

ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്രഭട്ട് എന്നിവർ മുന്നാക്കസംവരണം ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചു. ഭരണഘടനവിഭാവനം ചെയ്യുന്ന അടിസ്ഥാനതത്വങ്ങൾക്കെതിരാണ് മുന്നാക്കസംവരണമെന്നും ജസ്റ്റിസ് ഭട്ടിന്റെ വിധിന്യായത്തിലുണ്ട്. ഇതിനോട് പൂർണമായും യോജിക്കുകയാണെന്ന് ചീഫ് ജസ്റ്റസ് യു.യു ലളിത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here