ഭാഗ്യശാലിക്ക് പതിനാറായിരം കോടി; ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

0
229

രായിരിക്കും പതിനാറായിരം കോടി രൂപയുടെ ആ മഹാ ഭാഗ്യശാലി. ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത് അങ്ങ് അമേരിക്കയിലാണെങ്കിലും ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആളുകളാണ് ലോട്ടറി നറുക്കെടുപ്പ് വിജയിയെ അറിയാനായി കാത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുളള പവർബോൾ ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്.  രണ്ട് ബില്യൺ ഡോളറാണ് സമ്മാനത്തുക(ഏകദേശം പതിനാറായിരം കോടി രൂപ). ഭാ​ഗ്യം പരീക്ഷിക്കാനായി വലിയ തിരക്കുകളാണ് ലോട്ടറി ഷോപ്പുകളിൽ അനുഭവപ്പെടുന്നത്.

45 സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന ലോട്ടറിയാണ് പവർബോൾ. ഇക്കഴിഞ്ഞ ശനിയാഴ്ച 1.6  ബില്യൺ ഡോളറായിരുന്നു പവര്‍ബോളിന്‍റെ സമ്മാനത്തുക. പക്ഷേ ആരും വിജയിച്ചില്ല. അതുകൊണ്ടാണ് ഇന്ന് നടക്കുന്ന നറുക്കെടുപ്പിലെ സമ്മാനത്തുക 1.9 ബില്യൺ ഡോളറായി ഉയർത്തിയത്. ഓ​ഗസ്റ്റ് മുതലുള്ള നാല്പത് നറുക്കെടുപ്പുകളിലും വിജയിയെ കണ്ടെത്താനായിരുന്നില്ല.

രണ്ട് ​ഡേളറാണ് പവർബോൾ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില. ലോട്ടറി ടിക്കറ്റുകൾ വാങ്ങാനായി അമേരിക്കയിൽ ഉടനീളം വൻ‌തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഭാ​ഗ്യം തുണയ്ക്കുന്ന വിജയിക്ക് എല്ലാ കിഴിവുകളും കഴിച്ച് തൊള്ളായിരത്തി ഇരുപത്തി ഒൻപത് മില്യൺ ​ഡോളറാണ് പണമായി ലഭിക്കുക. അല്ലെങ്കിൽ 29 വർഷം ​ഗഡുക്കളായി പണം ലഭിക്കാനുള്ള മാർ​ഗവും ലഭ്യമാണ്. കമ്പ്യൂട്ടർ തെരഞ്ഞെടുക്കുന്ന ആറ് നമ്പറുകൾ ഒത്തുവന്നാൽ മാത്രമെ ഭാ​ഗ്യാന്വേഷികൾക്ക് വിജയിക്കാനാകൂ.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറിയായി മാറിക്കഴിഞ്ഞിരിക്കുകയാണ് പവർബോൾ ഇപ്പോൾ. അമേരിക്കയിലെ മലയാളികളും ഏറ്റവും വലിയ ഭാ​ഗ്യാന്യേഷികൾ ആകാനുള്ള തയ്യാറെടുപ്പിലാണ്. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ ടിക്കറ്റ് ഏജന്‍സിയായ ലോട്ടോസ്മൈല്‍ വഴിയാണ് ഇന്ത്യയിലിരുന്ന് ജാക്ക് പോട്ട് ടിക്കറ്റുകള്‍ സ്വീകരിക്കാന്‍ സാധിക്കുക.

സമ്മാനത്തുക ചെറുതാണെങ്കില്‍ ലോട്ടറി കമ്പനിയില്‍ നിന്നും പണം ലഭിക്കുന്നപക്ഷം സമ്മാനാർഹരുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ഇതേ തുക കൈമാറും. ജാക്ക്‌പോട്ട് സമ്മാനമാണ് ജയിക്കുന്നതെങ്കില്‍ വ്യക്തികള്‍ നേരിട്ടുവന്ന് സമ്മാനം കൈപ്പറ്റേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here