അഡ്‌ലെയ്ഡ്: മോശം ഫോമിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. കഴിഞ്ഞ മൂന്ന് മത്സരത്തിലും തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. പിന്നാലെ പുറത്താക്കണമെന്നും റിഷഭ് പന്തിന് അവസരം നല്‍കണമെന്നും അഭിപ്രായങ്ങള്‍ വന്നു. എന്നാല്‍ ഒഴിവാക്കില്ലെന്നും പിന്തുണയ്ക്കുമെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ വ്യക്തമാക്കി. അതിന്റെ ഫലം ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ കാണുകയും ചെയ്തു. ഓപ്പണറായെത്തി 32 പന്തില്‍ 50 റണ്‍സുമായിട്ടാണ് രാഹുല്‍ മടങ്ങുന്നത്. ഇതില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉണ്ടായിരുന്നു.
പിന്നാലെ ഫീല്‍ഡിംഗിനെത്തിയപ്പോള്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നതും രാഹുല്‍ തന്നെ. 27 പന്തില്‍ 60 റണ്‍സുമായി ലിറ്റണ്‍ ക്രീസില്‍ നില്‍ക്കുമ്പോഴാണ് രാഹുലിന്റെ നേരിട്ടുള്ള ത്രോയില്‍ താരം പുറത്താവുന്നത്. മഴ മാറിയ ശേഷമുള്ള ആദ്യ ഓവറിലാണ് രാഹുലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ്. അശ്വിന്‍ എറിഞ്ഞ ഓവറില്‍ രണ്ടാം പന്ത് ഷാന്റോ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ചു. എന്നാല്‍ രണ്ടാം റണ്‍ ഒാടുന്നതിനിടെ ലിറ്റണ്‍ പുറത്തായി. രാഹുലിന്റെ ത്രോ ബാറ്റിംഗ് എന്‍ഡില്‍ ബെയ്ല്‍സ് ഇളക്കി.27 പന്തില്‍ മൂന്ന് സിക്‌സ് ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ലിറ്റണിന്റെ ഇന്നിംഗ്‌സ്. വീഡിയോ കാണാം…
It's Kl Rahul's day today pic.twitter.com/xD8Fm2JwaQ
— GOATLI (@82not0ut) November 2, 2022
പിന്നീട് ബംഗ്ലാദേശ് തകരുകയായിരുന്നു. തുടര്‍ന്ന് നജ്മുല്‍ ഹുസൈന്‍ ഷാന്റെ (21), ഷാക്കിബ് അല്‍ ഹസന്‍ (13), അഫീഫ് ഹുസൈന്‍ (3), യാസിര്‍ അലി (1), മൊസദെക് ഹുസൈന്‍ (6) എന്നിവര്‍ പൊരുതാന്‍ പോലും നില്‍ക്കാതെ മടങ്ങി. ടസ്‌കിന്‍ അഹമ്മദിനെ (12) നിര്‍ത്തി നൂറുല്‍ ഹസന്‍ (14 പന്തില്‍ 25) ഒരു ശ്രമം നടത്തിയെങ്കിലും അഞ്ച് റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി.