പരപ്പൻ പൊയിലിൽ റൊണാള്‍ഡോയ്‌ക്കും നെയ്‌മര്‍ക്കും മീതെ തലയുയര്‍ത്തി മെസി; കട്ടൗട്ട് 70 അടി ഉയരത്തില്‍

0
140

കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ആവേശം കേരളത്തില്‍ അലയടിക്കുന്നതിനിടെ കട്ടൗട്ട് പോര് പുതിയ തലത്തില്‍. കോഴിക്കോട് പരപ്പൻ പൊയിലിൽ അ‍ർജന്‍റൈൻ ആരാധകർ ലിയോണല്‍ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുകയാണ്. ആരാധകര്‍ കൊട്ടുംമേളങ്ങളുമായാണ് ഇതിഹാസ താരത്തിന്‍റെ കട്ടൗട്ട് സ്ഥാപിക്കാന്‍ ഇവിടെയെത്തിയത്. 45 അടി ഉയരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പിന്നാലെ 55 അടി ഉയരത്തില്‍ നെയ്‌മറുടേയും കട്ടൗട്ട് ഇവിടെ നേരത്തെ സ്ഥാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here