പത്തുതവണ കോൺഗ്രസ് എംഎൽഎ; തിരഞ്ഞെടുപ്പായപ്പോൾ ബിജെപിയിൽ

0
259

അഹമ്മദാബാദ്∙ ഗുജറാത്തിൽ പത്തുതവണ എംഎൽഎയായ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മോഹൻസിൻഹ് രത്‌വയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിട്ടത്. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗ്ദീഷ് താക്കൂറിന് രാജിക്കത്ത് കൈമാറി. ഉടൻ തന്നെ ബിജെപിയിൽ ചേരും.

സംവരണ മണ്ഡലമായ ചോട്ടാ ഉദയ്പുരിൽനിന്നുള്ള എംഎൽഎയായ മോഹൻസിൻഹിന് ആദിവാസി മേഖലകളിൽ വലിയ സ്വാധീനമുണ്ട്. ഇത്തവണ താൻ മത്സരിക്കുന്നില്ലെന്നും പകരം മകനെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പ്രായമായി. തന്റെ മകൻ സിവിൽ എൻജിനീയറാണ്. മകന് ബിജെപിയിൽ ചേരാനാണ് താൽപര്യം. ബിജെപി ഉറപ്പായും മകനെ മത്സരിപ്പിക്കും. ആദിവാസി മേഖലയിൽ ബിജെപിയും നരേന്ദ്ര മോദിയും നടത്തുന്ന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേരുന്നതെന്നും മോഹൻസിൻഹ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here