കടം വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; ഉത്സവ സീസണിൽ വാങ്ങലുകൾ കൂടിയെന്ന് ആർബിഐ

0
153

ദില്ലി: രാജ്യത്തെ റീട്ടെയിൽ വായ്പാ വളർച്ചയിൽ വൻ വർദ്ധനവ്. ഉത്സവ സീസണിൽ കടമെടുപ്പ് കുത്തനെ കൂടി. കോവിഡ് കാലത്തിന് ശേഷം ഏറ്റവും ഉയർന്ന കടമെടുപ്പാണ് സെപ്റ്റംബറിൽ ഉണ്ടായതെന്ന് വ്യക്തമാക്കി ആർബിഐ. വാഹനങ്ങൾ, ഉപഭോക്തൃ സാധനങ്ങൾ, വീടുകൾ എന്നിവ വാങ്ങാനായാണ് വായ്പ കൂടുതലായും എടുത്തിരിക്കുന്നത്. 

റീട്ടെയിൽ വായ്പകളുടെ ഭൂരിഭാഗവും ഭവന വായ്പകളാണ്. 2021 സെപ്റ്റംബർ 24നും 2022 സെപ്റ്റംബർ 23നും ഇടയിൽ ഭവന വായ്പ 16 ശതമാനം വർധിച്ച് 18.05 ട്രില്യൺ രൂപയായി എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.  വ്യക്തിഗത വായ്പകൾ 2022 സെപ്റ്റംബർ 23 നിടയിൽ  24.4 ശതമാനം വർധിച്ച് 9.73 ട്രില്യൺ രൂപയായി. വ്യക്തിഗത വായ്പ വിഭാഗത്തിൽ പ്രധാനമായും ഗാർഹിക ഉപഭോഗം, മെഡിക്കൽ ചെലവുകൾ, യാത്ര, വിവാഹം, മറ്റ് സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് വേണ്ടിയാണു വായ്പ എടുത്തിരിക്കുന്നത്. ഇങ്ങനെയുള്ള എല്ലാ ഉപവിഭാഗങ്ങളിലെയും വളർച്ച സെപ്തംബർ അവസാനത്തോടെ 37 ട്രില്യൺ രൂപയായി ഉയർന്നു.

രണ്ടര വർഷത്തിന് ശേഷം ജനങ്ങൾ ഉത്സവ സീസണിൽ കൂടുതൽ വാങ്ങലുകൾ നടത്തുകയാണ്. കോവിഡ് കാലത്ത് നടത്താൻ കഴിയാതിരുന്ന പല വാങ്ങലുകളും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഉത്സവ സീസണിനോട് അനുബന്ധിച്ച് ലഭിക്കുന്ന കിഴിവുകളും വാങ്ങലുകൾ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സിന്റെയും റീട്ടെയിൽ വിൽപ്പന ഗണ്യമായി മെച്ചപ്പെട്ടതായി ആർബിഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ റീടൈൽ വായ്പയുടെ അതിവേഗ വളർച്ച ഉണ്ടായിക്കുകയാണെന്ന് ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here