കുമ്പള: കോവിഡ് കാലത്തിന് ശേഷം നിരവതിയായ പുതിയ പുതിയസാഗ്രമിക രോഗങ്ങൾ മനുഷ്യനെ പിടികൂടിക്കൊണ്ടിരിക്കുന്നത്. ഇത്രയും രോഗങ്ങൾ ഏറെയും പിടികൂടുന്നത് സാധാരണക്കാരെ എന്നുള്ളതും. ഈ രോഗങ്ങൾ നിർണയിക്കുക എന്നത് ഏറെ പ്രയാസകരവുമാണ്. കോയിപ്പാടി കോളനിയിൽ മാലിക്ദീനാർ നഴ്സിംഗ് കോളേജ് ഫോർത്ത് ഇയർ ബി എസ് സി നഴ്സിംഗ് സ്റ്റുഡന്റസും, പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ പെരുവാഡ് കടപ്പുറവും, കെ എസ് അബ്ദുള്ള എസ്സ്റ്റാബിലീഷ്മെന്റ് സംയുക്തമായി സംഘടിപ്പിച്ച മെഗാ ഫ്രീ മെഡിക്കൽ ക്യാമ്പ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പറും കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ കമിറ്റി ചയർമാൻ സഫൂറ,കുമ്പള മെഡിക്കൽ ഓഫീസർ ദിവാകർ റായ്, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ. അഖിൽ, മാലിക്ദീനാർ ഹോസ്പിറ്റൽ ഡോക്ടർമാരായ മുഹമ്മദ് ഫസീദ്, സഹല ശാഫി, ഫാത്തിമ്മ സഹന, സഹൽ മുള്ളേരി,ബിൽസി മോൾ ബേബി, സായിദ റാബിന തുടങ്ങിയവർ നേതൃത്തം നൽകി. ലൈബ്രറി ഭാരവാഹികളായ ഹനീഫ പി. എം, മുഹമ്മദ് കുഞ്ഞി എ. കെ എന്നിവർ സംബന്ധിച്ചു.