അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

0
229

ഉദുമ: അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരനിൽ നിന്നും നാലു കിലോ കഞ്ചാവ് പിടികൂടി. കുഞ്ചത്തൂർ സ്വദേശി നിസാർ എന്ന മുഹമ്മദ്‌ കെ.എ (46) അറസ്‌റ്റ്‌‌ ചെയ്‌തു. ശനി രാവിലെ ഏഴ് മണിയോടെ കാസർകോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ചേറ്റുകുണ്ടിലാണ് സംഭവം.

ബേക്കൽ ഇൻസ്‌പെക്‌ടർ വിപിൻ യു പിയുടെ നേതൃത്വത്തിൽ എസ് ഐ രജനീഷ് എം, എ എസ് ഐ ദിനേശ് രാജൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീർ ബാബു സിവിൽ പോലീസ് ഓഫീസർമാരായ സരീഷ്, സജിൻ പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത സംഘത്തിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here