വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലയുൾപെടെ 10-ലധികം കേസുകളിൽ പ്രതിയായ മഹേഷ് സുഹൃത്തിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0
276

കാസർകോട്: കാപ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലയുൾപെടെ 10-ലധികം കേസുകളിൽ പ്രതിയായ മഹേഷ്, സുഹൃത്തിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് സുഹൃത്തിന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ഭീഷണി കോളെത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. കൊലയുൾപെടെ 10-ലധികം കേസുകളിൽ പ്രതിയായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേഷി (33) നെതിരെയാണ് കേസെടുത്തത്. കാപ ചുമത്തപ്പെട്ട് അറസ്റ്റിലായ മഹേഷിനെ ഏതാനും മാസങ്ങൾക്കു മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

പണം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. കൊലപാതകം, വർഗീയ സംഘർഷം, വധശ്രമം, അക്രമം തുടങ്ങി നിരവധി കേസുകളാണ് മഹേഷിനെതിരെയുള്ളത്. ഫോൺ കണ്ടെത്താനായി ജയിലിൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് കാസർകോട് ടൗൺ പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here