ലൈംഗിക ആവശ്യവുമായി പൊലീസുകാരനെ സമീപിച്ച് എസ്ഐ: അന്വേഷണത്തിന് ഉത്തരവ്

0
270

കൊച്ചി∙ ക്യാംപിൽ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം.

ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥൻ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം നടത്തിയെന്നും പരാതിയിൽ പറയുന്നു.

ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാൻഡന്റ് ജോസ് വി.ജോർജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരൻ കഴിഞ്ഞ 24നു നൽകിയ പരാതിയിലാണു നടപടി. കമാൻഡന്റിന്റെ ഉത്തരവിൽ പ്രതിസ്ഥാനത്തുള്ള സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here