രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി സ്വന്തമാക്കാം; ഇന്ന് മുതല്‍ അഞ്ച് ദിവസം ‘ഗോള്‍ഡന്‍ ബൊണാന്‍സ’

0
309

അബുദാബി: രണ്ട് ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ 26 മുതല്‍ 30 വരെയാണ് ബിഗ് ടിക്കറ്റില്‍ നിന്ന് അധിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം. ഓഫര്‍ കാലയളവില്‍ “ബൈ 2, ഗെറ്റ് 1 ഫ്രീ” എന്ന ഓഫറില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ, തെരഞ്ഞെടുക്കപ്പെടുന്ന 25 ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടി അധികമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഇങ്ങനെ ആകെ അഞ്ച് ബിഗ് ടിക്കറ്റുകളാണ് ലഭിക്കുക.

ഉറപ്പുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ വലിയ അവസരങ്ങളൊരുക്കുകയാണ് പുതിയ ഓഫറിലൂടെ ബിഗ് ടിക്കറ്റ്. ഗോള്‍ഡന്‍ ബൊണാന്‍സയില്‍ പങ്കെടുക്കുന്നവര്‍ ഒക്ടോബറിലെ അടുത്ത പ്രതിവാര നറുക്കെടുപ്പിലും ഉള്‍പ്പെടും. ഇതിലെ വിജയിക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമായിരിക്കും സമ്മാനം ലഭിക്കുക.
Enter the Big Ticket Golden Bonanza for a chance to win 2 additional tickets for the upcoming AED 25 Million draw

നവംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30നായിരിക്കും ബിഗ് ടിക്കറ്റിന്റെ അടുത്ത തത്സമയ നറുക്കെടുപ്പ് ആരംഭിക്കുക.  2.5 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനും അന്ന് അവകാശികളെ തെരഞ്ഞെടുക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനം 50,000 ദിര്‍ഹവുമാണ്. ഇതിന് പുറമെ 10 വിജയികള്‍ക്ക് 20,000 ദിര്‍ഹം വീതവും ലഭിക്കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയും യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.

യുഎഇയിലെ അടുത്ത കോടീശ്വരന്മാരാവാനുള്ള ഒരു ആയുഷ്‍കാലത്തെ അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റ് വെബ്‍സൈറ്റില്‍ നിന്നും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വാര്‍ത്തകളും അറിയുന്നതിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ സന്ദര്‍ശിക്കാം.
Enter the Big Ticket Golden Bonanza for a chance to win 2 additional tickets for the upcoming AED 25 Million draw

നറുക്കെടുപ്പില്‍ ഉറപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കുന്ന വിജയികളുടെ വിവരങ്ങള്‍ താഴെ പറയുന്ന ദിവസങ്ങളില്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.aeലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കും.

  • നാലാമത് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ്: ഒക്ടോബര്‍ 21 മുതല്‍ 31 വരെ. നറുക്കെടുപ്പ് തീയ്യതി – നവംബര്‍ 1 (ചൊവ്വാഴ്ച)
  • 2.5 കോടി ദിര്‍ഹം ഗ്രാന്റ് പ്രൈസ് നല്‍കുന്ന തത്സമയ നറുക്കെടുപ്പ്: നവംബര്‍ 3 (വ്യാഴാഴ്ച).

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഔദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ സന്ദര്‍ശിക്കാം. വലിയ വിജയം നേടാനുള്ള അവസരമാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here