അബുദാബി: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഈ മാസം 25ന് ദൃശ്യമാകും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ തടയുകയും ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഈ നിഴലിനുള്ളില്‍ ആര്‍ക്കും ഗ്രഹണം ദൃശ്യമാകുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നത്. യുഎഇയില്‍ ഉച്ചയ്ക്ക് ശേഷം 3.52ന് പൂര്‍ണതോതില്‍ ദൃശ്യമാകും. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.