മസ്ജിദിലും പള്ളികളിലും ഒരു യൂണിറ്റിന് 1.85 രൂപ, ക്ഷേത്രത്തില്‍ 7.85 രൂപയെന്നും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണം; വ്യാജമെന്ന് കെ.എസ്.ഇ.ബി

0
994

കോഴിക്കോട്: പള്ളികളിലും മസ്ജിദിലും വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുമ്പോള്‍ ക്ഷേത്രങ്ങളില്‍ മാത്രം സാധാരണ നിരക്ക് ഈടാക്കുന്നുവെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണത്തിനെതിരെ കെ.എസ്.ഇ.ബി. തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വന്ന ഇത്തരത്തിലൊരു കമന്റിനാണ് കെ.എസ്.ഇ.ബി മറുപടി നല്‍കിയത്.

പള്ളികളിലും മസ്ജിദിലും ഒരു യൂണിറ്റിന് 1.85 രൂപ മാത്രം ഈടാക്കുമ്പോള്‍ ക്ഷേത്രത്തില്‍ 7.85 രൂപ ഈടാക്കുന്നുവെന്നായിരുന്നു കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റ്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നായിരുന്നു കെ.എസ്.ഇ.ബി കമന്റിലൂടെ മറുപടി നല്‍കിയത്.

മസ്ജിദിലെ പുരോഹിതര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുണ്ടെന്നും എന്തുകൊണ്ട് പൂജാരിക്ക് സര്‍ക്കാര്‍ ശമ്പളം കിട്ടുന്നില്ലെന്നും ഈ കമന്റില്‍ പറയുന്നുണ്ട്. വാട്‌സ്ആപ്പില്‍ വന്ന മെസേജാണെന്നും സത്യാവസ്ഥ അറിയുന്നവര്‍ പറഞ്ഞുതരണമെന്നും പറഞ്ഞാണ് ഈ കമന്റ് ഒരാള്‍ പങ്കുവെച്ചത്.

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ കെ.എസ്.ഇ.ബി നടപടിയെടുക്കുന്നില്ലെന്ന മറുപടിയും ഇതിന് താഴെ ആളുകള്‍ ചോദിക്കുന്നുണ്ട്.

https://www.facebook.com/ksebl/posts/498350058985792

തീവ്രഹിന്ദുത്വ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന കമന്റിന്റെ പൂര്‍ണരൂപം

വിചിത്രമായ പരിഹാസം??

വൈദ്യുതി നിരക്ക്

സാധാരണ പൗരന്മാര്‍ക്ക് യൂണിറ്റിന് 7.85 രൂപ.

മസ്ജിദ് യൂണിറ്റിന് 1.85 രൂപ

പള്ളി യൂണിറ്റിന് 1.85 രൂപ.

ക്ഷേത്രം യൂണിറ്റിന് 7.85 രൂപ.

ഇതാണ് നമ്മുടെ മതേതര ഇന്ത്യ.

ഹിജാബ് ധരിക്കരുത് എന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍

അപ്പോഴാണ് ഖുര്‍ആന്‍ ഓര്‍മ വരുന്നത്.

ഇതൊരു വിചിത്രമായ ബന്ധമാണ്.

മസ്ജിദ് സ്വകാര്യ സ്വത്താണെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ പുരോഹിതര്‍ക്ക് ശമ്പളം നല്‍കുന്നത്

ക്ഷേത്രം സര്‍ക്കാര്‍ വക ആണെങ്കില്‍ എന്തുകൊണ്ട് പൂജാരിക്ക് സര്‍ക്കാര്‍ ശമ്പളം കിട്ടുന്നില്ല?

മുഴുവന്‍ രാജ്യവും അറിയാന്‍ ആഗ്രഹിക്കുന്നു
എന്നാല്‍ എന്തുകൊണ്ട് അങ്ങനെ? ഈ ശബ്ദം തകര്‍ക്കരുത്

സമ്മതിച്ചാല്‍ ഫോര്‍വേഡ് ചെയ്യാം.

ഓരോ ഹിന്ദു സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും ഈ സന്ദേശം വാട്ട്സ്ആപ്പ് ചെയ്യുക, അതിലൂടെ ഓരോ ഹിന്ദു സഹോദരങ്ങള്‍ക്കും അവരുടെ ഇരട്ട നയം മനസ്സിലാക്കാന്‍ കഴിയും. ലിങ്ക് കണക്ട് ചെയ്യുന്നതിനായി നിങ്ങളുടെ അഞ്ച് ഹിന്ദു സഹോദരങ്ങള്‍ക്ക് ഇത് അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here