ഭാരത് ജോഡോ യാത്രയ്ക്കിടെ നായയെ കളിപ്പിക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

0
203

ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ നായക്കുട്ടിയെ കളിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. വെളുത്ത കളര്‍ ഉള്ള ലാബ്രഡോര്‍ നായയെയാണ് അദ്ദേഹം കളിപ്പിക്കുന്നത്. നായയോടൊപ്പം രാഹുല്‍ ഗാന്ധി സമയം ചിലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. നാലക്ഷരമുള്ള വാക്കാണ് സ്‌നേഹം (ലവ് ഈസ് എ ഫോര്‍ ലെഗ്ഡ് വേഡ്) എന്ന അടിക്കുറിപ്പ് നല്‍കിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാരത് ജോഡോ യാത്ര ഇപ്പോള്‍ തെലുങ്കാനയിലാണ് എത്തിയിരിക്കുന്നത്. യാത്രയ്ക്കിടയിലെ ഒരു വിശ്രമവേളയില്‍ ചിത്രീകരിച്ചതാണ് വീഡിയോ. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ഒരു മൈതാനത്ത് വിശ്രമിക്കുന്നതിനിടയിലാണ് നായയുമായി അല്പസമയം ചെലവഴിക്കാന്‍ രാഹുല്‍ഗാന്ധി സമയം കണ്ടെത്തിയത്. നായയുടെ ട്രെയിനറെയും വീഡിയോയില്‍ കാണാം. നായ രാഹുല്‍ ഗാന്ധിയുടെ കാലുകളിലേക്ക് ചാടി കയറുന്നതും ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതും മുട്ടിയുരുമ്മി നില്‍ക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. രാഹുല്‍ ഗാന്ധി ആകട്ടെ നായയുടെ തലയില്‍ തലോടിയും അതിനെ കളിപ്പിച്ചും സമയം ചിലവഴിക്കുന്നതാണ് വീഡിയോയില്‍ .

വീഡിയോ ഇതിനോടകം നിരവധി പേര്‍ കാണുകയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ മൃഗസ്‌നേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ള . നിരവധി ആളുകള്‍ ഭാരത് ജോഡോ യാത്രയ്ക്ക് ആശംസകളും അറിയിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി ജാഥ ക്യാപ്റ്റനായി നയിക്കുന്ന പദ യാത്രയാണ് ഭാരത് ജോഡോ യാത്ര. ‘ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന യാത്ര തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ യെലിഗണ്ട്‌ലയില്‍ നിന്ന് വെള്ളിയാഴ്ച പുനരാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here