ധനമന്ത്രിയെ മാറ്റണമെന്ന് ഗവർണർ, നടക്കില്ലെന്ന് മുഖ്യമന്ത്രി’; അസാധാരണ നീക്കങ്ങൾ

0
270

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. കെ.എൻ ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അതൃപ്തിയെന്ന് കണിച്ചായിരുന്നു ഗവർണറുടെ കത്ത്.

അതേസമയം ഗവർണറുടെ രാജി ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ഗവർണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറോട് ഉടൻ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.എൻ ബാല ഗോപാലും അറിയിച്ചു.

ഗവർണറെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചിരുന്നു. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കുക പ്രയാസകരമാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് സമയത്തെ സംഭവമാണ് ബാലഗോപാൽ പരാമർശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here