തുറിച്ചുനോക്കിയതിന് യുവാവിനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു

0
242

മുംബൈ: തുറിച്ചുനോക്കിയതിന് യുവാവിനെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിൽ ഞായറാഴ്ച പുലർച്ചെ റെസ്റ്റോറന്റിൽ വച്ചാണ് സംഭവം. മൂന്നുപേരിൽ ഒരാളെ തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ 28കാരനെ ബെൽറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തുടർന്ന് ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ആക്രമണത്തെ തുടർന്ന് തളർന്നുവീണ 28കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് മൂന്ന് പേർക്കെതിരെയും കേസ് എടുത്തതെന്നും പൊലീസ് പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here