ഗവർണറുടെ നീക്കം സർക്കാരിനെതിരെയല്ല, സംസ്ഥാനത്തിനാകെ എതിരെ; ലീഗ് അത് തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി

0
237

തിരുവനന്തപുരം: ഗവർണറെ തിരുത്തിക്കാൻ ആണ് ഇപ്പോഴത്തെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പരാജയപ്പെട്ടാലല്ലേ, അപ്പോൾ അടുത്ത നടപടികൾ ആലോചിക്കാമെന്നും ഗവർണറെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറ‍ഞ്ഞു. ജനാധിപത്യ ഭരണത്തെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താൻ സമ്മതിക്കില്ല. കൊളോണിയൽ ഭരണത്തിന്റെ  നീക്കിയിരിപ്പാണ് ഗവർണർ പദവി. ആ സ്ഥാനം തിരിച്ചെടുക്കാത്തത് ജനാധിപത്യ മൂല്യം മുറുകെ പിടിക്കുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിന് എതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here